കോഴിക്കോട് :2013 ൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
നാദാപുരം സ്വദേശി വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളത്തില്‍ കുഞ്ഞികൃഷ്ണന് നമ്പ്യാരെയാണ് 2013 ഏപ്രില്‍ മൂന്നിന് രാത്രി നാട്ടുകാര്‍ പിണറായിയുടെ പാണ്ട്യാലമുക്കിലെ വീടിന് സമീപത്ത് വെച്ച് പിടികൂടിയത്. ആര് എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തില്‍ പിണറായി വിജയനെ കൊലപ്പെടുത്താനാണ് താനെത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞത്.
കെ കെ രമ, ആര് എം പി നേതാവ് വേണു, രമയുടെ അച്ഛന് മാധവന് എന്നിവരടക്കം 125 സാക്ഷികളുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസ് പിന്നീട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്കായി മാറ്റി.
Post Your Comments