KeralaLatest NewsNews

സഞ്ചാരികൾക്ക് പ്രിയങ്കരം മൂന്നാറും വയനാടും! കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കേരളത്തിലെ മികച്ച കാലാവസ്ഥയാണ് വടക്കേ ഇന്ത്യക്കാർ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ പ്രധാന ഘടകം

ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വിനോദയാത്രകൾ നടത്തുന്നവരാണ് മിക്ക ആളുകളും. ഇത്തവണ കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിരിക്കുകയാണ് മൂന്നാറും വയനാടും ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകൾ. ടൂറിസം വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കനുസരിച്ച്, ഓഗസ്റ്റ് മാസം വിനോദ സഞ്ചാരികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ്. ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം സെപ്റ്റംബറിൽ കേരളത്തിൽ എത്തിയ സഞ്ചാരികളിൽ 34 ശതമാനം ആളുകളും തിരഞ്ഞെടുത്തിരിക്കുന്നത് ഹിൽ സ്റ്റേഷനുകളാണ്. അതേസമയം, ബീച്ചുകൾ കാണാൻ 15 ശതമാനം പേരും, കായൽ സൗന്ദര്യം ആസ്വദിക്കാൻ 10 ശതമാനം പേരുമാണ് എത്തിയത്.

കേരളത്തിലെ മികച്ച കാലാവസ്ഥയാണ് വടക്കേ ഇന്ത്യക്കാർ അടക്കമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ പ്രധാന ഘടകം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിച്ചേരാറുള്ളത്. ഹിൽ സ്റ്റേഷനുകൾക്ക് പുറമേ, കേരളത്തിലെ തുറമുഖ നഗരമായ കൊച്ചിയിലേക്കും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ചരിത്രവും ആധുനികതയും സമന്വയിക്കുന്ന കൊച്ചിയിലെ സാംസ്കാരിക വൈവിധ്യങ്ങൾ ആസ്വദിക്കാനാണ് മിക്ക ആളുകളും എത്തുന്നത്. കോവിഡ് ഭീതികൾ അകന്നതോടെ കേരളത്തിന്റെ വിനോദസഞ്ചാര മേഖല പഴയ പടിയാകാൻ തുടങ്ങിയിട്ടുണ്ട്.

Also Read: ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ ഇവ

shortlink

Related Articles

Post Your Comments

Related Articles


Back to top button