PathanamthittaKeralaNattuvarthaLatest NewsNews

സാ​മ്പ​ത്തി​കത​ർ​ക്ക​വും കു​ടും​ബ​പ്രശ്നങ്ങളും, യു​വാ​വി​നെ കു​ത്തിപ​രി​ക്കേ​ൽ​പ്പി​ച്ചു: പ്ര​തി പി​ടി​യി​ൽ

അ​ടൂ​ർ പ​റ​ക്കോ​ട് ത​റ​യി​ൽ വീ​ട്ടി​ൽ ഷം​നാ​ദി(33)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ടൂ​ർ:​ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വിലായിരുന്ന പ്ര​തി അറസ്റ്റിൽ. അ​ടൂ​ർ പ​റ​ക്കോ​ട് ത​റ​യി​ൽ വീ​ട്ടി​ൽ ഷം​നാ​ദി(33)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​ടൂർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ മ​ണ​ക്കാ​ല ചി​റ്റാ​ണിമു​ക്ക് കൊ​ച്ചുപു​ത്ത​ൻ​വീ​ട്ടി​ൽ ഷെ​ബി​ൻ ത​മ്പി​ക്ക് കു​ത്തേ​റ്റത്.

കഴിഞ്ഞ 30-നു ​വൈ​കുന്നേരം ആ​റി​ന് മ​ണ​ക്കാ​ല ജ​ന​ശ​ക്ത​ന​ഗ​റി​ൽ വ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ രാ​ഹു​ലി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ഷെ​ബി​ൻ. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും, കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ക​ത്തി​ക്കു​ത്തി​ലേക്ക് നയിച്ച​ത്. സം​ഭ​വദി​വ​സം ഫോ​ണി​ൽ കൂ​ടി ഒ​ന്നാം പ്ര​തി​യും കു​ത്തേ​റ്റ ഷെ​ബി​നും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും തു​ട​ർ​ന്ന്, സു​ഹൃ​ത്തു​ക്ക​ളാ​യ ഷം​നാ​ദി​നെ​യും സു​ബി​നെ​യും കൂ​ട്ടി ഷെ​ബി​നെ മ​ർദ്ദിക്കു​ക​യു​മാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ത്ത​ത് അ​റി​ഞ്ഞ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

Read Also : പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: കർണാടകയിൽ 20കാരന്‍ കസ്റ്റഡിയില്‍ 

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ഈ​ മാ​സം ര​ണ്ടി​ന് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തിരുന്നു. മൂ​ന്നാം പ്ര​തി ഷം​നാ​ദ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ര​വേ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് പി​ടി​യിലാ​യ​ത്.

അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ ജ​യ​രാ​ജി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​എം മ​നീ​ഷ്, സി​പി​ഓ​മാ​രാ​യ സൂ​ര​ജ് ആ​ർ കു​റു​പ്പ്,ശ്യാം ​കു​മാ​ർ, നി​സാ​ർ മൊ​യ്‌​ദീ​ൻ, രാ​കേ​ഷ് രാ​ജ്, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button