KeralaNews

കപ്പിനുംചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടതിനെപ്പറ്റി കെ.സുരേന്ദ്രന്‍റെ വിശദീകരണം

മഞ്ചേശ്വരം : നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതില്‍ മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നു. ക്രോസ്വോട്ടിംഗും കള്ളവോട്ടുമാണ് തന്‍റെ വിജയം തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം, ബി.ഡി.ജെ.എസ് പോലെയുള്ള മുന്നണിയുമായുള്ള ബന്ധം തുടങ്ങി ജയിക്കാന്‍ എല്ലാത്തരത്തിലും അനൂകൂല സാഹചര്യം ഉണ്ടായിട്ടും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് സുരേന്ദ്രനെയും ബി.ജെ.പിയെയും നിരാശപ്പെടുത്തുകയാണ്.

 

കഴിഞ്ഞ തവണത്തേതിനേക്കാള്‍ 13,000 വോട്ടുകള്‍ ഇത്തവണ കൂടുതല്‍ കിട്ടിയിട്ടും അന്തിമവിധിയില്‍ സുരേന്ദ്രന് പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണ 43,361 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 56781 വോട്ടുകളായി കൂടുകയായിരുന്നു. ക്രോസ്വോട്ടിംഗും കള്ളവോട്ടുമാണ് തനിക്ക് തിരിച്ചടിയുണ്ടാക്കിയത് എന്നും സി.പി.എം വിദേശത്തുള്ളവരുടെ പേരില്‍ പോലും തനിക്കെതിരേ കള്ളവോട്ട് ചെയ്തതായി സുരേന്ദ്രന്‍ ആരോപിച്ചു. നിയമനടപടിക്ക് ഒരുങ്ങുകയാണ് സുരേന്ദ്രന്‍.

അതിനിടയില്‍ അപര സ്ഥാനാര്‍ത്ഥിയും സുരേന്ദ്രന് വിനയായി മാറി. കെ സുന്ദര എന്ന അപരന്‍ 467 വോട്ടുകള്‍ നേടിയിരുന്നു. വോട്ടെണ്ണലില്‍ ബി.ജെ.പി യു.ഡി.എഫ് എന്ന നിലയിലയില്‍ ലീഡുകള്‍ മാറി മറിയുന്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു മഞ്ചേശ്വരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍. എന്നാല്‍ അവസാന നിമിഷം വരെ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷം 89 വോട്ടിന് സുരേന്ദ്രന്‍ പരാജയപ്പെടുകയും ചെയ്തു. റീ കൗണ്ടിംഗ് നടത്തിയതും സുരേന്ദ്രന് ഗുണകരമായി ഭവിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button