റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ തുടങ്ങിയ സ്‌പോണ്‍സര്‍മാര്‍ക്കാണ് തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, തൊഴിലാളികളുടെ രേഖാ മൂലമുളള സമ്മതത്തോടെ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ക്ക് അനുവാദമുണ്ടായിരിക്കും.സ്വന്തം ഇഷ്ട പ്രകാരമാണ് പാസ്‌പോര്‍ട്ട് സ്‌പോണ്‍സറെ ഏല്‍പ്പിക്കുന്നതെന്നും ആവശ്യപ്പെടുന്ന സമയത്ത് തിരിച്ച് നല്‍കണമെന്നും സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന രേഖാമൂലം എഴുതി നൽകണം .
പാസ്‌പോര്‍ട്ടിന് പുറമെ വ്യക്തികളുടെ സ്വകാര്യ വസ്തുക്കളും സ്‌പോണ്‍സര്‍മാര്‍ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈവശം മാത്രമേ ഇവ സൂക്ഷിക്കാവൂ എന്നും സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശത്തില്‍ പറയുന്നു.
Post Your Comments