മനാമ: സൌദിയിൽ സ്വകാര്യവത്കരണം ലംഘിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.ട്രാവല്‍ ആന്റ് ടൂറിസം സ്ഥാപനങ്ങളുടെ മെയിന്‍ ഓഫീസിലെയും ശാഖയിലെയും മാനേജര്‍ സൌദിയായിരിക്കണമെന്നാണ് വ്യവസ്ഥ. ഫുള്‍ടൈം അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ക്ക് സ്ഥാപന നടത്തിപ്പിന് അധികാരമുണ്ടായിരിക്കണം. ട്രാവല്‍സ് ഓഫീസ്, ശാഖാ മാനേജര്‍മാര്‍ വിദേശികളാണെങ്കില്‍ യോഗ്യരായ സൌദികളെ അസിസ്റ്റന്റ് മാനേജര്‍മാരായി നിയമിച്ചിരിക്കണം. ലൈസന്‍സ് ലഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ വിദേശികള്‍ക്കു പകരം സൌദികളെ മാനേജര്‍മാരായി നിയമിക്കണമെന്നും സൌദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അതോറിറ്റി കരടു നിയമാവലി വ്യവസ്ഥ ചെയ്യുന്നു.
രാജ്യത്ത് ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 9,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ രണ്ടായിരം പേര്‍ വിമാനതാവളങ്ങളിലാണ് ജോലി ചെയ്യുന്നത്. ട്രാവല്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറായിരം റിയാലില്‍ കുറയാത്ത വേതനം ലഭിക്കുന്നതായും തൊഴില്‍ മന്ത്രാലയം പറയുന്നു. പാര്‍പ്പിട അലവന്‍സും വിമാന ടിക്കറ്റും ഹെല്‍ത്ത് ഇന്‍ഷുറന്‍സും അടക്കമുള്ള ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വിദേശ വിമാനക്കമ്പനികള്‍ വിദേശികളെയാണ് ജോലിക്കു വെക്കുന്നത്. ഇത്തരം ജോലികളും സൌദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം.
Post Your Comments