തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു(23) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.
Read Also : ആദിത്യ എൽ 1: അവസാന ഘട്ട മുന്നൊരുക്കങ്ങൾക്ക് തുടക്കം, വിക്ഷേപണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ
ചൊവ്വാഴ്ച രാത്രി 11-നാണ് അപകടം നടന്നത്. കടയ്ക്കാവൂര്‍ ഭാഗത്തുനിന്നും ആലങ്ങോട് ഭാഗത്തേയ്ക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂർണമായും തകര്‍ന്ന നിലയില്‍ ആണ്.
കുഴിയുള്ളത് അറിയാതെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments