Latest NewsNewsIndia

കാർ ഓട്ടോയിൽ ഇടിച്ചു: പൊലീസുകാരന് ആൾക്കൂട്ട മർദ്ദനം

എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോ​ഗസ്ഥനാണ് മർദ്ദനമേറ്റത്

വാരാണസി: പൊലീസുകാരന് ആൾക്കൂട്ട മർദ്ദനമേറ്റു. ഉത്തർപ്രദേശിലെ വാരാണസിയിലാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മർദ്ദനമേറ്റത്. പൊലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ചതോടെ തടിച്ചുകൂടിയ ആളുകൾ പൊലീസുകാരനെ പൊതിരെ തല്ലി.

READ ALSO: അദാനിക്കെതിരെയുള്ള കൈക്കൂലി കേസ് : അന്വേഷണം വേണമെന്ന് സുപ്രീംകോടതിൽ ഹർജി

ഭാര്യയും മക്കളും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഈ സമയം ഇയാൾ യൂണിഫോം ധരിച്ചിട്ടുണ്ടായിരുന്നില്ല. താൻ പൊലീസുകാരനാണെന്നും കുടുംബത്തിന് മുന്നിലിട്ട് മർദ്ദിക്കരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആളുകൾ കൂട്ടാക്കിയില്ല. സമീപത്തെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഇടപെട്ടിട്ടും മർദ്ദനം നിർത്തിയില്ല. തുടർന്ന്, കൂടുതൽ പൊലീസെത്തിയാണ് രക്ഷിച്ചത്.

രാജാതലാബ് സ്റ്റേഷനിലെ എസ്എച്ച്ഒയായ അജിത് വെർമ എന്ന ഉദ്യോ​ഗസ്ഥനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഇരുവിഭാ​ഗവും പരാതി നൽകി. അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button