PathanamthittaNattuvarthaLatest NewsKeralaNews

ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം: മേളക്കാര്‍ക്ക് പരിക്ക്

പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം

പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണ് മേളക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം നടക്കുന്നതിനിടെ അതു കാണാൻ കുട്ടികൾ മതിലിൽ ചാരി നില്‍ക്കുകയായിരുന്നു. ഇതോടെയാണ് മതില്‍ ഇടിഞ്ഞുവീണത്.

Read Also : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു: പ്രതി പിടിയിൽ

രാവിലെ പതിനൊന്ന് മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു.

Read Also : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി

സംഭവം സംബന്ധിച്ച് അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മതിലിന്റെ കാലപ്പഴക്കമാണോ അപകടത്തിലേക്ക് നയിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button