കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍. പനമ്പിള്ളിനഗറിലെ പ്രത്യേക കോടതിയില്‍ എത്തി സരിത തെളിവുകള്‍ കെമാറി. ഇതോടെ അന്വേഷണം നിര്‍ണായകമായിരിക്കുകയാണ്.
മുട്ടുവേദനയുമായി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ കിടക്കുന്ന ദിവസമായിരുന്നു സന്ദര്‍ശകരെ ഒഴിവാക്കി തന്നെ ശാരീരികമായി പീഡിപ്പിച്ചത്. തന്നെ പീഡിപ്പിക്കുക മാത്രമല്ല ഭൂമി ഇടപാടകളടക്കം പല കാര്യങ്ങള്‍ക്കും വേണ്ടി തന്നെ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടുണ്ടെന്നും സരിത കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തി.
തന്നെ അറിയില്ല എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും സരിത പറഞ്ഞു, കമ്മീഷന്‍ മുമ്പാകെ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ഫോണ്‍ സന്ദേശത്തിന്റെ രേഖകള്‍ കൈമാറിയിട്ടുണ്ട്. പുറത്ത് വന്ന കത്ത് വ്യാജമായിരുന്നുവെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ആ കത്ത് ഒറിജിനലായിരുന്നു എന്ന് സരിത വ്യക്തമാക്കി.
സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറഞ്ഞു നടക്കുന്ന ആദര്‍ശ ധീരന്മാരായ എ.കെ ആന്റണി, വി.എം സുധീരന്‍ എന്നിവര്‍ എന്തുകൊണ്ട് ഞാന്‍ ഇത്രമാത്രം പീഡിപ്പിക്കപ്പെട്ടിട്ടും ഒരക്ഷരം മിണ്ടാത്തത്. ബിന്ദുകൃഷ്ണയെപ്പോലെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. എന്തുകൊണ്ടാണ് കോണ്‍ഗ്രസിലെ ഈ അഴുക്കു ചാലുകളെ നീക്കാന്‍ കോണ്‍ഗ്രസിലെ ആദര്‍ശ ധീരന്മാര്‍ ശ്രമിക്കാത്തത് എന്നും സരിത ചോദിച്ചു.
Post Your Comments