എഴുപത് കഴിഞ്ഞ ദന്പതികളായ ദാല്‍ജിന്ദര്‍ കൗറും മോഹിന്ദര്‍ സിങ് ഗില്ലും സന്തോഷത്തിലാണ്. വിവാഹം കഴിഞ്ഞ് 42 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞ് ഉണ്ടാകത്തതിന്‍റെ വിഷമത്തിലായിരുന്നു ഇവര്‍. ഒടുവില്‍ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ടെസ്റ്റ്ട്യൂബ് സാങ്കേതിക വിദ്യയിലൂടെ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന് അര്‍മാന്‍ ഖാന്‍ എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത് .2013 ലാണ് ഒരു കുഞ്ഞിനായി ദല്‍ജിന്ദര്‍ കീര്‍ തന്നെ കാണാന്‍ വന്നതെന്ന് ഡോ. അനുരാഗ് ബിഷ്ണോയി പറയുന്നു . രണ്ടു തവണ ടെസ്റ്റ് ട്യൂബ് ചികിത്സ പരാജയമായിരുന്നു. അവസാനം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചികിത്സ ഫലം കണ്ടത്.
ദല്‍ജിന്ദര്‍ കൗറിന് കാഴ്ച്ചശേഷി കുറവായിരുന്നു. കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനുള്ള ആരോഗ്യമുണ്ടോ എന്നതായിരുന്നു ആദ്യ സംശയമെന്നും എന്നാല്‍ പരിശോധനയില്‍ ആരോഗ്യവതിയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. 2013 ലാണ് ചികിത്സയുടെ ആദ്യ ഭാഗങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ ശ്രമം പരാജയമായിരുന്നു. ആറുമാസങ്ങള്‍ക്ക് ശേഷം നടത്തിയ രണ്ടാം ശ്രമവും പരാജയമായിരുന്നു. എന്നാല്‍ മൂന്നാം ശ്രമം വിജയമായി.
എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ക്ക് ഐ.വി.എഫ് ചികിത്സ നടത്തി വിജയത്തിലെത്തിക്കുന്നത് ഇത് രണ്ടാം തവണയാണെന്ന് നാഷ്ണല്‍ ഫെര്‍ട്ടിലിറ്റി ആന്‍റ് ടെസ്റ്റ് ട്യൂബ് ബേബി സെന്‍ററിലെ ഡോക്ടര്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തേത് 2006 ല്‍ ആയിരുന്നു. എഴുപത് വയസ്സ് പ്രായമുള്ള രാജോ ദേവി ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 2008 ല്‍ 66 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്ക് മൂന്ന് കുട്ടികളുണ്ടായി. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.
Post Your Comments