Latest NewsKeralaNews

വീടിനുള്ളിൽ തറയിൽ ചോര ഒലിച്ച നിലയിൽ മൃതദേഹം; യുവാവിന്റെ മരണത്തില്‍ അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരനെ കാണാനില്ല

പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മോതിരവയൽ വേങ്ങത്തടത്തിൽ ജോബിൻ (38) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോൺസൺ, മൂത്ത സഹോദരൻ ജോജോ, സുഹൃത്ത് പൊന്നു എന്നിവരോടൊപ്പം കഴിഞ്ഞ രാത്രി മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്ത സഹോദരൻ ജോജോ ഒളിവിലാണ്.

ഇന്ന് രാവിലെയാണ് വീടിനുള്ളിൽ തറയിൽ ചോര ഒലിച്ച് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മേൽമുണ്ട് ശരീരത്തിലുണ്ടായിരുന്നില്ല. തലയിലും ശരീര ഭാഗങ്ങളിലും മർദനമേറ്റ പാടുകളുണ്ട്. മർദനത്തിനിടെ മരണം സംഭവിച്ചെന്നാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button