കൊല്ലം : പെരുമ്പാവൂരിലെ ജിഷ കൊലപാതക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല. ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപിയെ വെളിപ്പെടുത്താത്ത വിഎസ് അച്യുതാനന്ദന് നീതി ലഭിക്കണമെന്ന് പറയാനുള്ള അവകാശമില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കൊല്ലത്ത് തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജ്നാഥ് സിംഗ്.
Post Your Comments