പെരുമ്പാവൂര്‍•പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെ ആഡംബര ഭ്രമത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സെറ്റ് സാരിയുടുത് മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങള്‍ ഒക്കെയണിഞ്ഞ് വിവിധ പോസുകളില്‍ നില്‍ക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ചിത്രങ്ങള്‍ കാണാം.
ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്‍റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയ ആക്ഷേപം. രാജേശ്വരി ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയെന്ന് വരെ ആരോപണം ഉയര്‍ന്നു. എന്നാല്‍ അതിനോട് അന്ന് രാജേശ്വരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്‍റെ വീടീന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അതിന്ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.
ഒറ്റരാത്രികൊണ്ടാണ് ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വെച്ചാണ് പോലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ട്‌സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഢംബരമാണോ. പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാന്‍ വാങ്ങിയിട്ടുള്ളത്.
എസ്ബിടി ബാങ്കിലും അര്‍ബന്‍ ബാങ്കിലും എന്റെ പേരില്‍ അക്കൗണ്ട് ഉണ്ട്. അതില്‍ എവിടെ നിന്നെക്കെയോ പണം സഹായമായി വന്നിട്ടുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്‍റെയും പേരിലുള്ള ജോയിന്‍റ് അക്കൌണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പണമിടപാട് നടത്തുന്നതിനെല്ലാം വ്യക്തമായ തെളിവുകളുമുണ്ടെന്നും രാജേശ്വരി അന്ന് പറഞ്ഞു.
Post Your Comments