NewsIndia

വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: യാത്ര നിരക്കുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്കായി യാത്ര നിരക്കുകള്‍ നിയന്ത്രണവിധേയമാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. രാജ്യവ്യാപകമായി വിമാനയാത്ര സാധ്യമാകുന്നതിന്റെ ഭാഗമായി ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടാത്ത കാര്യമാണ് പരിഗണിക്കുന്നത്. വിമാനടിക്കറ്റ്‌ നിരക്ക് കുതിച്ചുയരുന്നത് തടയണമെന്ന് ലോക്സഭാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക്‌ ഗജപതി രാജു അറിയിച്ചതാണിത്. ഇതിന്‍റെ ഭാഗമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വ്യോമയാന നയത്തിന്‍റെ കരട് രേഖ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

ആഭ്യന്തര വ്യോമഗതാഗതം വന്‍ വളര്‍ച്ചയുടെ പാതയിലാണ്. 21 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍. 2022 ഓടെ മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button