ThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം

ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശൂരിൽ മുഴക്കം ഉണ്ടാകുന്നത്

തൃശൂർ: തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശൂരിൽ മുഴക്കം ഉണ്ടാകുന്നത്. ഇന്നത്തേത് 2 സെക്കന്റ് നീണ്ടുനിന്നതായി പ്രദേശവാസികൾ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.

Read Also : ക​ന​ത്ത മ​ഴ​: വീ​ടു ത​ക​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

മാത്രമല്ല, കഴിഞ്ഞ മാസം, കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. രാത്രി 9.55ന് ആയിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിലത്ത് നിന്ന് കാലിൽ തരിപ്പ് അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് മുഴക്കമുണ്ടായത്. ഇതോടെ ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി.

shortlink

Related Articles

Post Your Comments


Back to top button