ഇടുക്കി: അടിമാലിയിലെ കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണു ജീവനക്കാരിയായ പ്രമീത മണ്ണിനടിയില്‍ ശ്വാസം കിട്ടാതെ കിടന്നത് ഒന്നരമണിക്കൂർ. മണ്ണ് വീണതോടെ ഭിത്തിക്കും സ്ലാബിനുമിടയിലായി പ്രമീത കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷപ്പെടുത്തിയത്.
ഹോട്ടലിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറിയുടെ മുകളിലേക്കാണ് മണ്‍തിട്ട ഇടിഞ്ഞുവീണത്. പ്രമീതയുടെ കാലിലേക്ക് സ്ളാബ് വീണതോടെ ഇവർക്ക് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായി. കടയിലെ മറ്റൊരു ജീവനക്കാരിയായ കുമാരി ജോര്‍ജ്ജും ഭക്ഷണം കഴിക്കാനെത്തിയ അഞ്ചുപേരും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു.
Read also:ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
മൂന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഒന്നരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷിക്കാനായത്. ശ്വാസം കിട്ടാതായതോടെ പ്രമീത അവശനിലയിലായിരുന്നു. മണ്ണുനീക്കിയ ഉടൻ പ്രമീതയ്ക്ക് പ്രാഥമിക ശിശ്രൂഷ നൽകി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാറ്റിയ പ്രമീത അപകടനില തരണം ചെയ്‌തതായി ഡോക്ടർ അറിയിച്ചു.
Post Your Comments