NewsInternational

ലോകപ്രശസ്ത പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

നേപ്പാള്‍: പര്‍വ്വതാരോഹക ഇതിഹാസം അലക്സ് ലോവെ, കാമറാമന്‍ ഡേവിഡ് ബ്രിഡ്ജെസ് എന്നിവരുടെ മ്യതദേഹങ്ങള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിമാലയത്തിന്‍റെ പശ്ചിമഭാഗത്തു നിന്നും കണ്ടെത്തി. പര്‍വ്വതാരോഹകരായ ഡേവിഡ് ഗോട്ലറും യുലി സ്റ്റേക്കുമാണ് ഇരുവരുടെയും മ്യതദേഹങ്ങള്‍ കണ്ടെത്തിയത്. അലക്സ് ലോവെ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിലുടെ അലക്സ് ലോവെയുടെ ഭാര്യ ജെനി ലോവെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

എന്‍ബിസി സ്പോര്‍ട്ടസിനായി ഡോക്യുമെന്‍ററി ചിത്രികരിക്കുന്നതിനായാണ് 1999 ഒക്ടോബറില്‍ ലോവെയും സംഘവും നേപ്പാളിലെത്തിയത്. ഹിമാലയത്തിന്‍റെ ഭാഗമായ 26,335 അടി ഉയരമുള്ള ശിശപംഗ്മയിലെ പര്‍വ്വതാരോഹണത്തിനിടെ ഇവരുടെ സംഘം അപകടത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുന്നാമന്‍ കൊര്‍നാഡ് ആങ്കര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മരിക്കുന്പോള്‍ ലോവെക്ക് 40 വയസ്സായിരുന്നു പ്രായം ബ്രിഡ്ജ്ന് 29 വയസ്സും. ലോവെയുടെയും ബ്രിഡ്ജിന്‍റെയും മൃതദേഹങ്ങള്‍ക്കായി അനേകം നാള്‍ തിരച്ചില്‍ നടത്തിയിട്ടും വിഫലമായിരുന്നു. ലോവെയുടെ മരണശേഷം ജെന്നി ലോവെയെ കൊര്‍നാഡ് ആങ്കര്‍ വിവാഹം ചെയ്തു. ഇരുവരും ചേര്‍ന്ന് അലക്സ് ലോവെയുടെ പേരില്‍ ചാരിറ്റബിള്‍ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. ലോവെയുടെയും ബ്രിഡ്ജെസിന്‍റെയും മൃതദേഹം കണ്ടെത്തുന്പോള്‍ അലക്സ് ലോവെ ഫൗണ്ടേഷന്‍ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നേപ്പാളില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button