ThrissurKeralaNattuvarthaLatest NewsNews

തട്ടുകടയിൽ വിളമ്പിയ ചിക്കനിൽ പുഴു: പരാതി, അടപ്പിച്ചു

ആമ്പല്ലൂർ കലൂർ സ്വദേശിയായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65-വിൽ ആണ് പുഴുക്കളെ കണ്ടെത്തിയത്

തൃശൂർ: തട്ടുകടയിൽ വിളമ്പിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി. ആമ്പല്ലൂർ കലൂർ സ്വദേശിയായ തളിക്കുളം ജിത്തു ജോസഫും കുടുംബവും വാങ്ങിയ ചിക്കൻ 65-വിൽ ആണ് പുഴുക്കളെ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ചാലക്കുടി സുന്ദരി ജം​ഗ്ഷനിലാണ് സംഭവം. വീട്ടിലേക്കുള്ള യാത്ര മദ്ധ്യേയാണ് ഇവർ ഹോട്ടലിൽ കയറിയത്. കൂടെയുണ്ടായിരുന്ന 4 വയസുള്ള കുട്ടി ചിക്കൻ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 65 വാങ്ങുകയായിരുന്നു.

Read Also : അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി: കെ. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ

സംഭവത്തിൽ, ജിത്തു നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. തുടർന്ന്, ഹോട്ടലിന് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ഹോട്ടൽ തുറക്കരുതെന്ന് നിർദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഹോട്ടല്‍ തുറന്നിട്ടില്ല.

അതേസമയം, കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. കട ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴ ഈടാക്കുമെന്ന് ന​ഗരസഭ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button