KollamKeralaNattuvarthaLatest NewsNews

ക​ട്ട​ൻ​ചാ​യ ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കു​ടി​ച്ചു, ചോദ്യം ചെയ്തതിന് ത​ട്ടു​ക​ട​യി​ൽ അ​ക്ര​മം: മധ്യവയസ്കൻ അറസ്റ്റിൽ

മു​ണ്ട​ക്ക​ൽ ശ്രു​തി​ല​യം വീ​ട്ടി​ൽ സു​ബാ​ഷാ​ണ് പിടിയിലായത്

ഇ​ര​വി​പു​രം: ത​ട്ടു​ക​ട​യി​ൽ അ​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്​​ക​ൻ പൊലീസ് പിടിയിൽ. മു​ണ്ട​ക്ക​ൽ ശ്രു​തി​ല​യം വീ​ട്ടി​ൽ സു​ബാ​ഷാ​ണ് പിടിയിലായത്. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ മു​ണ്ട​യ്ക്ക​ലു​ള്ള ത​ട്ടു​ക​ട​യിലാണ് സംഭവം. രാവിലെ തട്ടുകടയിലെത്തിയ പ്ര​തി ക​ട​യി​ൽ നി​ന്ന്​ ക​ട്ട​ൻ​ചാ​യ വാ​ങ്ങി​ച്ച ഗ്ലാ​സി​ൽ മ​ദ്യം ഒ​ഴി​ച്ചു​കു​ടി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത ക​ട​യു​ട​മ​യാ​യ ന​ബീ​സ​ത്തി​നെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

Read Also : വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ, ക്രിമിനൽ കുറ്റകൃത്യം- ബിന്ദു അമ്മിണി

തുടർന്ന്, ന​ബീ​സ​ത്ത് വി​വ​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചു. ഇതിന്റെ വി​രോ​ധ​ത്തി​ൽ മ​ട​ങ്ങി​പ്പോ​യ പ്ര​തി മ​ണ്ണെ​ണ്ണ​ക്കു​പ്പി​യു​മാ​യി തി​രി​കെ ക​ട​യി​ലെ​ത്തി. ഗ്യാ​സ്​ അ​ടു​പ്പി​ൽ പാ​ച​കം ചെ​യ്യു​ക​യാ​യി​രു​ന്ന ന​ബീ​സ​ത്തി​ന് നേ​രെ മ​ണ്ണെ​ണ്ണ വീ​ശി ഒ​ഴി​ച്ചു. അ​ടു​പ്പി​ൽ മ​ണ്ണെ​ണ്ണ വീ​ണ് തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത് ക​ണ്ട് ഇ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച ന​ബീ​സ​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ​യും മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന്, കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button