പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതിയായ ‘അമൃത് കലാശിന്റെ’ കാലാവധി ഉടൻ അവസാനിക്കും. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി തീരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ മാർച്ച് 31 ആയിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ കൂടുതൽ ആളുകൾക്ക് അവസരം നൽകുന്നതിനായി സമയപരിധി വീണ്ടും ദീർഘിപ്പിക്കുകയായിരുന്നു.
മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. സാധാരണ പൗരന്മാർക്ക് 7.19 ശതമാനം പലിശ ലഭിക്കും. തദ്ദേശീയർക്കും പ്രവാസികൾക്കും ഒരുപോലെ ചേരാൻ കഴിയുമെന്നതാണ് അമൃത് കലാശ് പദ്ധതിയുടെ പ്രധാന പ്രത്യേകത. 400 ദിവസമാണ് പദ്ധതിയുടെ കാലാവധി. ബാങ്കിന്റെ ശാഖകൾ സന്ദർശിച്ചോ, യോനോ ആപ്പ് മുഖാന്തരമോ ഉപഭോക്താക്കൾക്ക് നിക്ഷേപ പദ്ധതിയിൽ ചേരാൻ കഴിയും. എസ്ബിഐയുടെ മറ്റ് സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ അമൃത് കലാശ് പദ്ധതി മികച്ച ഓപ്ഷനാണ്. ഉയർന്ന പലിശ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു: ചികിത്സ തേടിയത് 12876 പേർ
Post Your Comments