ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടിവീണു : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്

നെയ്യാറ്റിൻകര: ഇലക്ട്രിക് ലൈൻ പൊട്ടി വീണ് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്.

നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിലാണ് സംഭവം. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്. ഡ്രൈവറാണ് മരിച്ച ബിജു.

Read Also : വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തം, ചർച്ചയ്ക്കെത്തിയ വിദ്യാർത്ഥികളെ ഇറക്കിവിട്ടു

യാത്രക്കാരനായ ബിജുവിന്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button