തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,57,654 പേർ വിജയിച്ചു. 22,879 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 1207 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്. മെയ് നാലാം വാരം സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കും. മെയ് 23 മുതല്‍ 27 വരെയാണ് സേ പരീക്ഷ.
എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനോ ITSRegNo.9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം. ഐ.വി.ആര്. സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്കി ഫലം അറിയാം.സഫലം 2016 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ google playstore ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സിറ്റിസണ്‍സ് കോള്‍ സെന്റര്‍ മുഖേന ചുവടെ പറയുന്ന ഫോണ്‍നമ്പറില്‍ അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300 ബി.എസ്.എന്‍.എല്‍. (മൊബൈല്‍) 0471 155 300. മറ്റ് സേവന ദാതാക്കള്‍ 0471 2335523, 0471 2115054, 0471 2115098.
Post Your Comments