Latest NewsKeralaNews

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 8ന്: ഉച്ചയ്ക്ക് ശേഷം മൂന്നിനു മന്ത്രി ശിവൻകുട്ടി പ്രഖ്യാപിക്കും

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്‌എസ്‌എല്‍സി/ റ്റിഎച്ച്‌എസ്‌എല്‍സി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി  അന്നേ  ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നിനു ഫലം പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് സർക്കാർ. എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

read also: സുദര്‍ശന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ അനിലയുമായുള്ള അടുപ്പം, ഇതോടെ അനിലയോടുള്ള പക സുദര്‍ശന് ഇരട്ടിച്ചു

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.വൊക്കേഷണല്‍ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button