കോഴിക്കോട്: അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും, ബഹുമാനപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുര്മുവുമെന്ന് ആരോപിച്ച് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ആദിവാസി, ദളിത്, പിന്നോക്ക വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള തീരുമാനം മാത്രമായിരുന്നു രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എസ്.സി എസ്. ടി പ്രാതിനിധ്യമെന്ന് പറഞ്ഞു നടത്തിയ പ്രഹസനമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ആദിവാസി സ്ത്രീ ആയ ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയാല്‍ പോലും അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ്. ആദിവാസി, ദളിത്, പിന്നോക്ക വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള തീരുമാനം മാത്രമായിരുന്നു എസ് സി എസ് ടി പ്രാതിനിധ്യമെന്ന് പറഞ്ഞു നടത്തിയ പ്രഹസനം.
ആദിവാസി വിഭാഗത്തില്‍ നിന്നും ഉള്ള ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രഥമ പൗര ആക്കാന്‍ തീരുമാനിച്ചതിനു പിന്നിലുള്ള ചേതോവികാരം മറ്റൊന്നുമല്ല എന്നു കൂടി കൂട്ടിച്ചേര്ക്കേണ്ടിരിയിരിക്കുന്നു. അധികാരത്തിനു വേണ്ടി സംഘ പരിവാറിന് മുന്പില് മുട്ടിലിഴയുന്നവര്ക്കുള്ള പാഠമാണ് രാംനാഥ് കോവിന്ദും, ബഹുമാനപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുര്‍മുവും’.
Post Your Comments