ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കാത്ത രാഷ്ട്രീയ സംഘടനകൾക്ക് എതിരെ വിമർശനവുമായി ഒരു കുറിപ്പ്. സജീവ് എന്ന അക്കൗണ്ടിൽ നിന്നും പങ്കുവച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പോസ്റ്റ് പൂർണ്ണ രൂപം
നമ്മളൊരു തെറ്റ് ചെയ്താൽ,നമുക്കൊരു വീഴ്ച സംഭവിച്ചാൽ, നമ്മൾ പ്രാകൃതങ്ങളിലേക്ക് കൂപ്പുകുത്തിയാൽ നമ്മളെ സ്നേഹിക്കുന്നവർ വഴക്ക് പറയും ശാസിക്കും ചിലപ്പോൾ രണ്ട് അടിയും വച്ചുതരും. എന്നാൽ നമ്മളെ ഇഷ്ടമില്ലാത്തവരും വെറുക്കുന്നവരും നമ്മൾ എന്ത് മോശം ചെയ്താലും അറിഞ്ഞഭാവം നടിക്കില്ല.
കേരളത്തിലെ ഹിന്ദുവിശ്വാസികൾ ഇക്കാര്യത്തിൽ മഹാഭാഗ്വവാന്മാരാണ്. അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചാൽ അത് ചൂണ്ടിക്കാട്ടി ബഹളംകൂട്ടാനും പ്രതിഷേധിക്കാനും ഡിവൈഎഫ്ഐ ഉണ്ട് എസ്എഫ്ഐ ഉണ്ട് അഖിലേന്ത്യാ മഹിളാ അസോസിയേഷനുണ്ട്.
ഉദാഹരണത്തിന് സനാതന ധർമ്മവിദ്യാപീഠം എന്നോ മറ്റോ പേരുള്ള ഒരു മതപഠനസ്ഥാപനത്തിൽ പാർവതിയെന്നോ ലക്ഷ്മിയെന്നോ പേരുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഇടത് വിദ്യാർത്ഥി- യുവജനസംഘടനങ്ങൾ അങ്ങോട്ട് മാർച്ച് നടത്തും അവിടുത്തെ ഫർണിച്ചറും ഗ്ളാസ് ജനലുകളും മറ്റും തല്ലിത്തകർക്കും. വേണമെങ്കിൽ മനുസ്മൃതിയുടെ ഒരു കോപ്പി എവിടെനിന്നെങ്കിലും തപ്പിയെടുത്തു കൊണ്ടുവന്ന് കത്തിക്കുകയും ചെയ്യും.
ഒരു മതത്തിൽ അല്ലെങ്കിൽ പ്രസ്ഥാനത്തിൽ അപചയമുണ്ടാകുമ്പോൾ അതിനെതിരെ ആരെങ്കിലും ശബ്ദിക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത് ആ മതക്കാർക്ക് തന്നെയാണ്. ഹിന്ദുമതം പരിഷ്ക്കരിക്കപ്പെട്ട് ഇന്നത്തെ നിലയിലെത്തിയത് രാജാറാം മോഹൻ റോയ് തൊട്ടുള്ള ആയിരക്കണക്കിന് മനുഷ്യരുടെ നിരന്തര പോരാട്ടങ്ങളിലൂടെയാണ്.
ഇസ്ലാം മതത്തിലെ സ്ത്രീവിവേചനത്തിനെതിരെ വിപ്ലവ വിദ്യാർഥി- യുവജന നേതാക്കൾ പ്രതികരിക്കാറേയില്ല. മുത്തലാക്കിനെതിരെയും മുസ്ലിം സ്ത്രീകൾക്ക് കുടുംബസ്വത്തിൽ തുല്യാവകാശം നിഷേധിക്കുന്നതിരെയും ഇമ്മിണി ബല്യ സ്ത്രീപക്ഷക്കാരികളായ വൃന്ദാകാരാട്ടും ആനി രാജയും വാ തുറക്കാറില്ല. മുസ്ലീം പുരുഷന് നാല് കെട്ടാം എന്ന ഇന്ത്യൻ നിയമത്തിനെതിരെ ഇടത് ലിബറൽ ഫെമിനിച്ചികൾ ഇന്നേവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.
സ്ത്രീയും പുരുഷനും എല്ലാ അർത്ഥത്തിലും തുല്യരാണെന്ന് ഇന്ത്യൻ ഭരണഘടന അടിവരയിട്ട് വ്യക്തമാക്കുന്നു. പെണ്ണ് ആണിനേക്കാൾ എല്ലാത്തരത്തിലും താഴെയാണെന്നും പെണ്ണിനെ ഭരണമേല്പിക്കുന്നവരെ അല്ലാഹുവിന്റെ റസൂൽ ശപിക്കുമെന്നും ഓതിപഠിപ്പിക്കുന്ന മദ്രസ്സാ സിലബസ് ഭരണഘടനാവിരുദ്ധമാണ്. പെണ്ണിന് മുഖവും സ്വതന്ത്രവ്യക്തിത്വവും പാടില്ലെന്ന് പരസ്യമായി പ്രസ്താവിക്കുന്ന ഏത് ആശയത്തെയും മൂക്കുകയറിട്ട് നിയന്ത്രിക്കേണ്ടത് ഒരു ജനാധിപത്യ മതേതര ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും മുസ്ലീം സ്ത്രീകൾക്ക് ഇന്നും ഇന്ത്യയിൽ രണ്ടാംകിട പൗരത്വമാണ്.
മാതാപിതാക്കൾ മക്കളേക്കാൾ മതത്തെ സ്നേഹിക്കുമ്പോഴാണ് മതപാഠശാലകൾ പീഡനശാലകളായി മാറുന്നത്. അടിമുടി സ്ത്രീവിരുദ്ധമായ മതത്തിന്റെ ‘വിദ്യാഭ്യാസ’ കേന്ദ്രങ്ങളിൽ എങ്ങനെ നല്ലൊരു അടിമയാകാം എന്നാണ് പെൺകുട്ടികളെ സിസ്റ്റമാറ്റിക്കായി പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ രണ്ട് കണ്ണുകൾ മാത്രമുള്ള കരിംചാക്കിൽ മൂടപ്പെട്ട പെൺകുട്ടികളുടെ ചിത്രങ്ങൾ കാണുന്നത്. ജെൻഡർ ഇക്വാലിറ്റി എന്ന ആശയത്തെ പരസ്യമായി വെല്ലുവിളിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന സിലബസുകൾ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട ഭരണകൂടങ്ങളും കോടതിയും ഭീകരമായ നിശ്ശബ്ദത പുലർത്തുന്നു.
എല്ലാ പുരോഗമന വായാടികളും ഇസ്ലാം എന്ന് കേൾക്കുമ്പോൾ തന്നെ മുട്ടിടിക്കുന്നതിന്റെ തിക്തഫലങ്ങൾ മുഴുവനും അനുഭവിക്കുന്നത് മുസ്ലീങ്ങളാണ്. ഒരു മതത്തിലെ പിന്തിരിപ്പന്മാർക്കൊപ്പം പ്രോഗ്രസീവ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഒത്തുച്ചേരുമ്പോൾ കൂടുതൽ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുന്നത് സ്ത്രീകളും കുട്ടികളുമായിരിക്കും.
ഡിവൈഎഫ്ഐയിലും എസ്എഫ്ഐയിലും പ്രവർത്തിക്കുന്ന യുവതിയുവാക്കളിൽ മഹാഭൂരിപക്ഷവും പുരോഗമന ചിന്താഗതിക്കാരാണ്. അസ്മിയാ മോൾ ആത്മഹത്യ ചെയ്ത അറബിക് കോളേജിനെതിരെ പ്രതിഷേധിക്കാൻ വെമ്പി നിൽക്കുന്ന ഇടത് യുവത്വത്തെ പിടിച്ചു കെട്ടിയിരിക്കുന്നത് അവരുടെ രാഷ്ട്രീയ യജമാനന്മാരാണ്.
കോൺഗ്രസ് പാർട്ടി നേതൃത്വത്തെ ധിക്കരിക്കാൻ ഒരു പേടിയുമില്ലാത്ത കെഎസ്യു, യൂത്ത് കോൺഗ്രസ് യുവതുർക്കികൾക്കും ഇസ്ലാം എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കും ശരീരം തളരും ശബ്ദം നഷ്ടപ്പെടും.
തുല്യരായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് കഴിയാനാണ് ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ വിധി. മതപാഠശാലകളിൽ വെന്തുവെണ്ണീറാകുന്ന ശൈശവങ്ങളെ രക്ഷിക്കാനായി ഒരു പ്രക്ഷോഭവും ഇവിടെ നടക്കാൻ പോകുന്നില്ല. കേരളത്തിലെ ഏറ്റവും ഭാഗ്യം കെട്ട ജനതയോട് ചേർന്നുനിന്ന് അവരുടെ സങ്കടവും വേദനയും ഏറ്റുവാങ്ങാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
നരേന്ദ്രമോഡിക്ക് നട്ടെല്ലുണ്ടെങ്കിൽ ഏകീകൃത സിവിൽ കോഡ് കൊണ്ടുവന്ന് നടപ്പിലാക്കണം. അതിനുവേണ്ടിക്കൂടിയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നിങ്ങൾക്ക് നല്കിയത്.
പതിനൊന്ന് വയസ്സുള്ള പെൺകുഞ്ഞ് ലിപ്സ്റ്റിക്കിട്ടാൽ അവളെ വേശ്യയായി മാത്രമേ കണക്കാക്കാൻ കഴിയുകയുള്ളുവെന്ന് മൈക്ക് കെട്ടി പ്രസംഗിക്കുന്ന മുജാഹിദ് ബാലുശ്ശേരിയെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ മുഖം നഷ്ടപ്പെട്ട പെൺകുട്ടികൾ ഇനിയും മതപാഠശാലകളുടെ കുടുസ്സുകളിൽ മരണത്തെ സ്വയം വരിക്കും.
✍️ Sajeev Ala
Post Your Comments