KottayamLatest NewsKeralaNattuvarthaNews

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് വി​മു​ക്ത​ഭ​ട​ന് ദാരുണാന്ത്യം

മു​ക്കൂ​ർ കാ​വു​ങ്ക​ൽ കെ.​എ. ബാ​ബു(72)വാ​ണ് മ​രി​ച്ച​ത്

മ​ല്ല​പ്പ​ള്ളി: നി​യ​ന്ത്ര​ണം​വി​ട്ട ഹോ​ണ്ട അ​മേ​സ് കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. മു​ക്കൂ​ർ കാ​വു​ങ്ക​ൽ കെ.​എ. ബാ​ബു(72)വാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഫി​ലോ​മി​ന പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ‘ആറ് പേരെയും കൊന്നത് ഞാൻ തന്നെ’: അമ്മ കുറ്റം സമ്മതിച്ചതായി ജോളിയുടെ മകൻ

കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. സൈ​നി​ക സേ​വ​ന​ത്തി​നു​ശേ​ഷം സൗ​ദി അ​റേ​ബ്യ​യി​ലായി​രു​ന്ന ദ​മ്പ​തി​ക​ൾ ഏ​ഴുവ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യു​മൊ​ത്ത് തോ​ട്ട​പ്പ​ടി​യി​ലു​ള്ള കൃ​ഷി​ഭ​വ​നി​ലെത്തി​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സംഭവിച്ചത്. പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ഉ​ട​ൻ​ ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സ​ഹ​യാ​ത്രി​ക​യ്ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം : യുവാവ് അറസ്റ്റിൽ

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ഫി​ലോ​മി​ന ബാ​ബു (റി​ട്ട. ന​ഴ്സ്, സൗ​ദി അ​റേ​ബ്യ) ചെ​ങ്ങ​ളം തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റാ​ണി (കാ​ന​ഡ), റെ​നി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഫി​ലി​പ്പ്(​കാ​ന​ഡ), അ​നി (അ​ബു​ദാ​ബി). സം​സ്കാ​രം പി​ന്നീ​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button