മലപ്പുറം: സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. 1165 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മലപ്പുറം പെരുംപൊയിൽകുന്ന് സ്വദേശിയായ പുളിക്കൻ ഷഹീമിനെയാണ് അറസ്റ്റ് ചെയ്തത്. 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമായിരുന്നു ഇയാളുടെ ശരീരത്തിനകത്ത് ഉണ്ടായിരുന്നത്.
ജിദ്ദയിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വഴി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഷഹീമിനെ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ശരീരത്തിനകത്ത് നാല് ക്യാപ്സൂളിലാണ് സ്വർണമിശ്രിതം ഒളിപ്പിച്ചിരിക്കുകയായിരുന്നു. 70000 രൂപയായിരുന്നു കള്ളക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് ഇയാൾ വ്യക്തമാക്കി. സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments