ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് സുമലത. മാണ്ഡ്യയില്‍ ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സുമലത അംബരീഷ് പറയുന്നു. മാണ്ഡ്യ മേഖലയിലെ 7 സീറ്റില്‍ നാല് മുതല്‍ 5 വരെ ബിജെപി നേടും. ബിജെപി സംസ്ഥാനത്ത് സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നും അവര്‍ പറഞ്ഞു.
Read Also: നേട്ടത്തോടെ ഓഹരി വിപണി, ആഭ്യന്തര സൂചികകളിൽ വൻ മുന്നേറ്റം
‘ജെഡിഎസ് കോട്ടകള്‍ എളുപ്പം തകര്‍ക്കാമെന്ന് കരുതുന്നില്ല. അതിനായി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. താന്‍ എംപിയായിരിക്കെ മാണ്ഡ്യയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും’ സുമലത പറഞ്ഞു.
ബിജെപിയുടെ ഭാഗമായത് രാജ്യത്തിന്റെ ഭാവി അവരുടെ കൈയ്യിലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ ആകൃഷ്ടയായെന്നും സുമലത പറഞ്ഞു. നരേന്ദ്ര മോദി ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കര്‍ണാടകയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് സുരേഷ് ഗോപിയും മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന സര്‍വേ കുത്തിത്തിരിപ്പാണ്. ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപി. കര്‍ണാടക പിടിക്കാന്‍ ബിജെപി പ്രാപ്തരാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
Post Your Comments