ന്യൂഡൽഹി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി 24ന് പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഇന്നലെ തള്ളിയ കാര്യം മൃഗസ്നേഹികളുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി 24ന് കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പറമ്പികുളത്തേക്ക് മാറ്റിയശേഷം അരികൊമ്പൻ അക്രമാസക്തമായാൽ ജനങ്ങൾ ആനയ്ക്കെതിരെ അക്രമം നടത്താൻ സാധ്യത ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം. അതിനാൽ അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പിടി 7നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകൻ വികെ ബിജു ആണ് സുപ്രീം കോടതിയിൽ ഹാജരായത്. തടസഹർജി ഫയൽ ചെയ്തിരുന്ന മൃഗ സ്നേഹികളുടെ സംഘടനകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ സികെ ശശി എന്നിവരും ഹാജരായി.
Post Your Comments