KeralaLatest NewsNews

ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ വെടിവച്ച കേസിൽ ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു. കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

read also: പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍

ഇപ്പോൾ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പോലീസ് അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

ആക്രമണത്തിൽ ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണ് ഉള്ളത്. ദീപ്തിമോള്‍ ശരീരം മുഴുവന്‍ മറച്ചാണ് ആക്രമിക്കാൻ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button