KottayamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യെടുത്തു : ഒ​ളി​വി​ലാ​യി​രു​ന്ന യു​വ​തി അറസ്റ്റിൽ

ഇ​ടു​ക്കി പ​നം​കൂ​ട്ടി ഭാ​ഗ​ത്ത് ചീ​ങ്ക​ല്ലേ​ല്‍ ത​ങ്ക​മ്മ(41)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ര്‍: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ ശേഷം ഒ​ളി​വി​ലായി​രു​ന്ന യു​വ​തി പൊലീസ് പി​ടി​യി​ല്‍. ഇ​ടു​ക്കി പ​നം​കൂ​ട്ടി ഭാ​ഗ​ത്ത് ചീ​ങ്ക​ല്ലേ​ല്‍ ത​ങ്ക​മ്മ(41)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2021-ല്‍ ​ആണ് കേസിനാസ്പദമായ സംഭവം. ത​ങ്ക​മ്മ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് അ​തി​ര​മ്പു​ഴ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മി​നി മു​ത്തൂ​റ്റ് നി​ധി ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ വ്യാ​ജ ആ​ധാ​ര്‍കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു 1,71,500 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്വ​ര്‍ണം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പൊലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും

പരാതിയുടെ അടിസ്ഥാനത്തിൽ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പാ​ണ്ട​ന്‍പാ​റ​യി​ല്‍ രാ​കേ​ഷി​നെ (അ​പ്പ​ക്കാ​ള) പി​ടി​കൂ​ടി. മ​റ്റു പ്ര​തി​ക​ള്‍ ര​ണ്ടു വ​ര്‍ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ട​ത്തു നി​ന്നാണ് യു​വ​തി​യെ പി​ടി​കൂ​ടിയത്. ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി ബി​ജു​വി​നെ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം​ ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പൊലീ​സ് പ​റ​ഞ്ഞു.

എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button