ThiruvananthapuramNattuvarthaLatest NewsKeralaNews

വിദേശത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

പ​ഞ്ചാ​ബ് പ​ര​സ്റാം ന​ഗ​ർ സ്ട്രീ​റ്റ് ന​മ്പ​ർ ര​ണ്ടി​ൽ ഗ​ഗ​ൻ​ദീ​പ് സിം​ഗി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച പ്ര​തി​ പൊലീസ് പിടിയിൽ. പ​ഞ്ചാ​ബ് പ​ര​സ്റാം ന​ഗ​ർ സ്ട്രീ​റ്റ് ന​മ്പ​ർ ര​ണ്ടി​ൽ ഗ​ഗ​ൻ​ദീ​പ് സിം​ഗി(39)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇയാളെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ​ഞ്ചാ​ബി​ലെ ബ​തി​ൻ​ഡ​യി​ൽ നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാനം ചെയ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യാ​ണ് ഇ​യാ​ളും സം​ഘ​വും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട മേ​നം​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : കുടുംബമടക്കം അഴിമതി: ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപക്ക്

വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ക​ണ്ട് ജോ​ലി​ക്കാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ വ്യാ​ജ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ച്ചു​കൊ​ടു​ത്ത് വി​ശ്വാ​സ​ത്തി​ലെ​ടു​ക്കും. തു​ട​ർ​ന്ന്, അ​റ്റ​സ്റ്റേ​ഷ​ൻ പേ​മെ​ന്‍റെ​നെ​ന്നും, ജോ​ബ് ഓ​ഫ​ർ ലെ​റ്റ​റി​നെ​ന്നു​മു​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു പ​ണം ആ​വ​ശ്യ​പെ​ടും. കാ​ന​ഡ എം​ബ​സി​യു​ടെ​തെ​ന്ന പേ​രി​ൽ വ്യാ​ജ​മാ​യി ത​യ്യാ​റാ​ക്കി​യ എ​മ​ർ​ജ​ൻ​സി അ​പ്പോ​യിമെ​ന്‍റും, മ​റ്റു രേ​ഖ​ക​ളും അ​യ​ച്ച് കൊ​ടു​ത്ത് പ​ല ത​വ​ണ​ക​ളാ​യി 23 ല​ക്ഷം രൂ​പയോ​ളമാണ് യു​വ​തി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ പ്ര​വീ​ൺ, എ​സ്ഐ തു​ള​സി​ധ​ര​ൻ നാ​യ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ബൈ​ജു, സ​ജാ​ദ്, സി​പി​ഒ​മാ​രാ​യ റെ​ജി, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം നടത്തി അ​റ​സ്റ്റ് ചെയ്ത​ത്. പ്രതി കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോയെന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button