KottayamNattuvarthaLatest NewsKeralaNews

ഗാ​ന​മേ​ള​യ്ക്കി​ടെ ഡാ​ൻ​സ് ക​ളി​ച്ച​തിൽ പ്രശ്നം: യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച എ​ട്ടു പേ​ർ അറസ്റ്റിൽ

ഇ​ട​മ​റ്റം വാ​ക​വ​യ​ലി​ൽ ച​ന്തു സാ​ബു (21), വി​ള​ക്കു​മാ​ടം പ​ന​ക്ക​ൽ നെ​ബു ലോ​റ​ൻ​സ് (24), ഇ​ട​മ​റ്റം കു​ള​മാ​ക്ക​ൽ അ​ഖി​ൽ കെ. ​സു​ധാ​ക​ര​ൻ (30), പൂ​വ​ത്തോ​ട് ഈ​ട്ടി​ക്ക​ൽ ആ​കാ​ശ് രാ​ജു (22), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​വി​നാ​ശ് രാ​ജു (24), ഇ​ട​മ​റ്റം കോ​ഴി​കു​ത്തി​ക്ക​ര കെ.​പി. സീ​ജ​ൻ (46), ഇ​ട​മ​റ്റം ഐ​ക്ക​ര ജി. ​ബി​നു (41), ഇ​ട​മ​റ്റം നെ​ടു​വേ​ലി എ​ൻ.​ആ​ർ. റെ​ജി (59)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​ലി​ക്കു​ളം: കു​രു​വി​ക്കൂ​ട് ക​വ​ല​യി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ എ​ട്ടു പേർ അറസ്റ്റിൽ. ഇ​ട​മ​റ്റം വാ​ക​വ​യ​ലി​ൽ ച​ന്തു സാ​ബു (21), വി​ള​ക്കു​മാ​ടം പ​ന​ക്ക​ൽ നെ​ബു ലോ​റ​ൻ​സ് (24), ഇ​ട​മ​റ്റം കു​ള​മാ​ക്ക​ൽ അ​ഖി​ൽ കെ. ​സു​ധാ​ക​ര​ൻ (30), പൂ​വ​ത്തോ​ട് ഈ​ട്ടി​ക്ക​ൽ ആ​കാ​ശ് രാ​ജു (22), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ അ​വി​നാ​ശ് രാ​ജു (24), ഇ​ട​മ​റ്റം കോ​ഴി​കു​ത്തി​ക്ക​ര കെ.​പി. സീ​ജ​ൻ (46), ഇ​ട​മ​റ്റം ഐ​ക്ക​ര ജി. ​ബി​നു (41), ഇ​ട​മ​റ്റം നെ​ടു​വേ​ലി എ​ൻ.​ആ​ർ. റെ​ജി (59)എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പൊ​ൻ​കു​ന്നം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സാമ്പത്തിക തട്ടിപ്പ്: മലയാളികൾ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ

ക​ഴി​ഞ്ഞ ദി​വ​സം ആണ് അറസ്റ്റിന് ആസ്പദമായ സംഭവം. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് കു​രു​വി​ക്കൂ​ട് ഭാ​ഗ​ത്ത് വ​ച്ച് കു​രു​വി​ക്കൂ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​മ​റ്റം പൊ​ന്മ​ല ഉ​ത്സ​വ​ത്തി​ന്‍റെ ഗാ​ന​മേ​ള​യ്ക്കി​ട​യി​ൽ ഡാ​ൻ​സ് ക​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​ത് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ളെ പ്ര​തി​ക​ൾ കു​രു​വി​ക്കൂ​ട് ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മുങ്ങി.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ൻ​കു​ന്നം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പൊലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​ർ, പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ്, എ​സ്ഐ പി.​ടി. അ​ഭി​ലാ​ഷ്, നി​സാ​ർ, സി​പി​ഒ​മാ​രാ​യ ജ​യ​കു​മാ​ർ, ബി​വി​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button