മിസോറി: പതിനാറുകാരനെ ക്ലാസ്മുറിയില്‍ വച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അദ്ധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസോറിയിൽ നടന്ന സംഭവത്തിൽ 26 വയസുകാരിയായ കണക്ക് അദ്ധ്യാപിക ഹെയ്‌ലിയാണ് അറസ്റ്റിലായത്. ഹൈസ്‌കൂള്‍ അദ്ധ്യാപികയായ ഹെയ്‌ലിക്കെതിരെ ബലാത്സംഗം, ബാലപീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 25 ലക്ഷം ഡോളര്‍ കെട്ടിവെച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ.
പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ സുഹൃത്താണ് വിവരം പൊലീസിനെ അറിയിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ധ്യാപിക തന്നെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് മുറിവുകള്‍ സുഹൃത്തുക്കളെ കാണിച്ച് ആൺകുട്ടി പറഞ്ഞിരുന്നു.
അഭ്യൂഹങ്ങൾക്ക് വിരാമം! ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകൾക്ക് ഇടിഎഫ് അനുവദിച്ച് യുഎസ്
എന്നാൽ, വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയിരുന്നതുകൊണ്ട് തന്നെ ഹെയ്‌ലിയുടെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. വിവരമറിഞ്ഞയുടന്‍ പൊലീസ് അദ്ധ്യാപികയുമായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ്, വിദ്യാര്‍ത്ഥിയുമായുള്ള ചാറ്റ് കണ്ടെടുത്തു.
ഇതിന് പിന്നാലെ, അദ്ധ്യാപികയുമായുള്ള മകന്റെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. മകനുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളെ കാവലിന് നിയോഗിച്ചിരുന്നതായും പിതാവ് പറഞ്ഞു. എന്നാൽ, പീഡനവിവരം മറച്ചുവച്ചതിന് വിദ്യാര്‍ഥിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments