KeralaLatest NewsNews

വിലപിടിപ്പുള്ള അവയവം വല്ലവന്റെയും മുട്ടുകാല് കേറാൻ പാകത്തിന് ദൈവം പ്രതിഷ്ഠിച്ചതിൽ അന്തം വിട്ട ശാസ്ത്രലോകം: കുറിപ്പ്

പുറംദേഹ ശുദ്ധി വരുത്താനായി ഒരു കഷ്ണം ഈഞ്ചയുമായി തോട്ടിലേക്കിറങ്ങി.

നടി നവ്യ നായർ സന്യാസിമാരുടെ രീതികളെ കുറിച്ചു പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അതിനെ പരിഹസിച്ചുകൊണ്ട് മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

കുറിപ്പ്

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പൊ സ്ത്രീകളുടെ അണ്ഡാശയവും പുരുഷന്മാരുടെ വൃഷണവും മറ്റ് അവയവങ്ങളെ പോലെ തന്നെ വളരെ സുരക്ഷിതമായി വയറ്റിനകത്തായിട്ടാണ് വച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം ഇന്ന് കാണുന്ന മനുഷ്യരുടെയെല്ലാം പ്രപിതാമഹനായ ഒരു ഋഷിവര്യൻ തന്റെ ദൈനംദിന ശുചീകരണ പ്രവൃത്തികൾക്കായി ഒരു തോട്ടിൽകരയിലെത്തി.

read also: സ്ഥിരമായി കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അദ്ദേഹം തന്റെ കുടൽ, കരൾ, തലച്ചോർ, കിഡ്നി, ശ്വാസകോശം, ഹൃദയം തുടങ്ങി ഓരോ ആന്തരികാവയവങ്ങളായി പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തുടങ്ങി. ശേഷം എന്നും ചെയ്യുന്ന മാതിരി വയറ്റിൽ നിന്നും വൃഷണങ്ങളും പുറത്തെടുത്ത് കഴുകി, ഒരു ചേമ്പില പറിച്ച് അതിൽ വച്ചു. തുടർന്ന് പുറംദേഹ ശുദ്ധി വരുത്താനായി ഒരു കഷ്ണം ഈഞ്ചയുമായി തോട്ടിലേക്കിറങ്ങി.

കുറച്ചകലെയൊരു കടവിൽ ഒരു അപ്സരസ് ഏകയായി നിന്ന് ജലകേളിയാടുന്നത് പിതാമഹൻ കാണുന്നതപ്പോഴാണ്. ഋഷിവര്യന്റെ ശരീരത്തിൽ ആകെ ശേഷിച്ച ബാഹ്യാവയവങ്ങൾക്ക് പക്ഷെ അതുകണ്ട് നിൽക്കാനുള്ള ശേഷിയില്ലായിരുന്നു. വെള്ളം തോരാൻ വച്ചിരുന്ന ആന്തരാവയവങ്ങൾ കൈയിൽ കിട്ടിയ മുറയ്ക്ക് ആക്രാന്തത്തിൽ എടുത്ത് അകത്തിട്ട് മുനിശ്രേഷ്ഠൻ അപ്‌സരസിനടുത്തേക്കോടി.

ഫോസിൽ പഠനങ്ങളും ഏൻഷ്യന്റ് ഡി എൻ എ അനാലിസിസും പറയുന്നത് സത്യമാണെങ്കിൽ അപ്സരകന്യകയും തൽപ്പരകക്ഷിയായിരുന്നു എന്നുവേണം കരുതാൻ. പക്ഷെ ജലത്തിലും കരയിലും മരക്കൊമ്പിലും ഒക്കെയായി പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഋഷിവര്യന് ആ ഒരു ഉണർവ്വില്ല. കാര്യമെന്താണെന്നൊട്ടു മനസിലാവുന്നുമില്ല.

നാഴികകളും വിനാഴികകളും കടന്നുപോയി. അപ്സരകന്യക ബോറടിച്ച് ചാവുമെന്ന അവസ്ഥയിലായപ്പോൾ മുനിശ്രേഷ്ഠൻ തന്റെ മൗനം വെടിഞ്ഞു,

“പ്രിയേ, നിനക്ക് ഞാനൊരു വരം തരട്ടെ? നല്ല ഓമനത്തമുള്ള ആൺകുഞ്ഞ് പിറക്കാൻ..”

അപ്സരസ് ചാടിയെണീറ്റു കൊണ്ട് പറഞ്ഞു,

“പിന്നേ കുഞ്ഞിക്കാല് കാണാൻ മുട്ടിയിട്ടല്ലേ മനുഷ്യനിത്രയും നേരം.. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്. തനിക്ക് നോർമലായിട്ട് വല്ലതും പറ്റുമെങ്കിൽ പറ. ഇല്ലേൽ എണീറ്റുപോ കെളവാ..”

വിഷണ്ണനായ പിതാമഹൻ തോട്ടു വരമ്പിലൂടെ തിരികെ നടക്കുമ്പോഴാണത് കാണുന്നത്. കഴുകി വെള്ളം തോരാൻ വച്ചിരുന്ന തന്റെ വൃഷണങ്ങൾ വരണ്ടുണങ്ങി, ഈച്ചയും പറ്റി അവിടെ കിടക്കുന്നു. അപ്സരസിനെ കണ്ട ആക്രാന്തത്തിൽ അന്നേരം വൃഷണങ്ങൾ തിരികെയിടാൻ അദ്ദേഹം മറന്നു പോയിരുന്നു. മുനിയുടെ കവിളിലൂടെ രണ്ടു പുത്തൻ തോടുകൾ താഴേക്കൊഴുകാൻ തുടങ്ങി.

കരിഞ്ഞുണങ്ങി, ഈച്ചയാറ്റുന്ന വൃഷണങ്ങൾ തിരികെ വയറ്റിൽ വച്ചാൽ തീർച്ചയായും അണുബാധയുണ്ടാവും. മുനി ഓർത്തു, വല്ല തലച്ചോറോ മറ്റോ ആയിരുന്നെങ്കിൽ കളഞ്ഞിട്ടങ്ങു പോയാ മതിയായിരുന്നു. ഇതുപക്ഷെ അങ്ങനെ കളയാൻ പറ്റുമോ! ഇനിയും ആവശ്യമുള്ളതാണ്. തൽക്കാലം കിട്ടിയതെങ്കിലും ഇരിക്കട്ടെ എന്നോർത്ത് കരിഞ്ഞ വൃഷണങ്ങളെടുത്ത് വയറ്റിനടിയിലെ തൊലിപ്പുറത്ത് വച്ച് പറ്റുംപോലെ ഫിക്സ് ചെയ്തു.

ആദ്യകാലങ്ങളിൽ കുറച്ചു ബുദ്ധിമുട്ടൊക്കെ ആയിരുന്നു. നടക്കുമ്പോൾ കാലിൽ തട്ടുന്നു. ഇരിക്കുമ്പോ ഞെരുങ്ങുന്നു. ഓടുമ്പോൾ കുലുങ്ങുന്നു. ആകെയൊരു അസ്വസ്ഥത. പക്ഷെ കാലക്രമേണ അദ്ദേഹം അതുമായി പൊരുത്തപ്പെടുകയും പണ്ടുണ്ടായിരുന്ന യഥാർത്ഥ അവസ്ഥയെ പാടെ മറന്നു പോവുകയും ചെയ്തു.

ഏറ്റവും വിലപിടിപ്പുള്ള ഒരു അവയവം എന്തുകൊണ്ട് വല്ലവന്റെയും മുട്ടുകാല് കേറാൻ പാകത്തിന് ദൈവം പ്രതിഷ്ഠിച്ചു എന്ന് ശാസ്ത്രലോകം ഇപ്പോഴും അന്തംവിട്ടിരിക്കുമ്പോൾ, പിതാമഹനിലൂടെ പകർന്നു കിട്ടിയ ആ മറവി തലമുറകളിലൂടെ അനവരതം പടരുന്നു..

മനോജ് വെളളനാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button