അങ്കാറ: ഭൂചലനത്തെ തുടർന്നു തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടർന്ന് തുർക്കി. കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇരുപതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താൻ കഴിഞ്ഞിട്ടില്ല. കനത്ത മഴയും മഞും റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസം. 8000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി നേരത്തെ അറിയിച്ചിരുന്നു.
ഭൂചലനത്തെ തുടർന്ന് വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി ഉയർത്തുന്നുണ്ട്. ഇനിയും ഭൂചലനം ഉണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അമേരിക്ക, ഇന്ത്യ, യുഎഇ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തുർക്കിയ്ക്ക് സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.
Read Also: വീട്ടമ്മയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് : മുഖ്യപ്രതി അറസ്റ്റിൽ
Post Your Comments