KollamKeralaNattuvarthaLatest NewsNews

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : പ്രതികൾ അറസ്റ്റിൽ

ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഇടവനവടക്കതില്‍ ദീപു ദിവാകരന്‍ (24), കോഴിക്കോട് ചെമ്പലത്ത് പനയ്ക്കല്‍ മാത്യു (67), എറണാകുളം വടക്കന്‍ പറവൂര്‍ കല്ലിടശ്ശി മനാഫ് (37) എന്നിവരാണ് പിടിയിലായത്

ശാസ്താംകോട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ പ്രതികള്‍ പിടിയില്‍. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഇടവനവടക്കതില്‍ ദീപു ദിവാകരന്‍ (24), കോഴിക്കോട് ചെമ്പലത്ത് പനയ്ക്കല്‍ മാത്യു (67), എറണാകുളം വടക്കന്‍ പറവൂര്‍ കല്ലിടശ്ശി മനാഫ് (37) എന്നിവരാണ് പിടിയിലായത്. ശൂരനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also : ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

കഴിഞ്ഞദിവസം ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. പതാരം അനുഗ്രഹ ഫൈനാന്‍സിലെത്തിയ പ്രതികള്‍ മുക്കുപണ്ടം പണയം വെച്ച് അറുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരി മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. പിന്നീട് ഉടമ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടര്‍ന്ന്, ശൂരനാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം പ്രതികള്‍ പോയ വാഹനത്തിന്റെ റൂട്ട് മനസ്സിലാക്കിയ ശൂരനാട് പൊലീസ് കായംകുളം സ്‌റ്റേഷനില്‍ വിവരമറിയിച്ചു.

തുടര്‍ന്ന്, കായംകുളത്ത് വെച്ച് കായംകുളം പൊലീസിന്റെ സഹായത്തോടെ ശൂരനാട് എസ്.ഐ രാജന്‍ബാബു, എ.എസ്.ഐമാരായ ചന്ദ്രമോഹന്‍, ഹരി, സി.പി.ഒമാരായ മനു, വിജീഷ് എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയത്. മൂവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button