ThiruvananthapuramLatest NewsKeralaNattuvarthaNews

ടെ​ൻ​ഡ​ർ പി​ടി​ക്കാനാളില്ല : പാ​ലം ത​ക​ർ​ന്ന് ലോ​റി തോ​ട്ടി​ൽ വീ​ണു, ഡ്രൈവർക്ക് പരിക്ക്

കോ​ട്ടൂ​ർ സ്വ​ദേ​ശി നാ​സ​റി​ന്‍റെ പി​ക്ക​പ്പ് ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

നെ​ടു​മ​ങ്ങാ​ട്: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​മ​ല വാ​ർ​ഡി​ലെ ന​ട​പ്പാ​ത പാ​ലം ത​ക​ർ​ന്ന് ലോ​റി തോ​ട്ടി​ൽ വീ​ണു. കോ​ട്ടൂ​ർ സ്വ​ദേ​ശി നാ​സ​റി​ന്‍റെ പി​ക്ക​പ്പ് ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒമ്പ​തി​നാണ് സംഭവം. സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​റ​പ്പൊ​ടി കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അപകടം നടന്നത്. കു​മ്പി​ൾ​മൂ​ട് തോ​ട്ടി​ൽ 25 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​റി​ന്‍റെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.

Read Also : ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

15 ല​ക്ഷം രൂ​പ പു​തി​യ പാ​ലം പ​ണി​യു​ന്ന​തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വ​ക കൊ​ള്ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത് ടെ​ൻ​ഡ​ർ പി​ടി​ക്കു​ന്ന​തി​ന് ആ​രും മു​ന്നോ​ട്ടു വ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി 10 ല​ക്ഷം രൂ​പ​കൂ​ടി പ​ദ്ധ​തി​ക്കാ​യി ഉ​ൾ​ക്കൊ​ള്ളി​ച്ചു. 25 ല​ക്ഷം രൂ​പ പാ​ലം പ​ണി​യു​ന്ന​തി​ന് വേ​ണ്ടി കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​ട്ടും ടെ​ൻ​ഡ​ർ പി​ടി​ക്കു​ന്ന​തി​ന് ആ​രു​മെ​ത്തി​യി​ല്ല. ടെ​ൻ​ഡ​ർ പി​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞാ​ണ് പി​ക്ക​പ്പ് വാ​ഹ​നം തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button