Latest NewsIndiaNews

ഫാക്ടറിയില്‍ വന്‍ തീപിടിത്തം, ഒരു മരണം: നിരവധി പേര്‍ക്ക് പൊള്ളലേറ്റു

നിരവധി ജീവനക്കാര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം

നാസിക്: മഹാരാഷ്ട്രയിലെ നാസികിലുള്ള പോളി ഫിലിം ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഗാട്പുരിയിലുള്ള മുണ്ടേഗാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനത്തെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായത്.

Read Also: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി : കട തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നിരവധി ജീവനക്കാര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. 11 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഒരാള്‍ മരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് തീപടര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീപ്പിടത്തത്തില്‍ മാരകമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂപ്പര്‍വൈസറും തൊഴിലാളികളുമടക്കം 14 പേര്‍ക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാസിക് പോലീസ് സൂപ്രണ്ട് ഷാജി ഉമാപ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button