വിപണിയിലെ താരമാകാനൊരുങ്ങി പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ ആംബ്രേൻ. ഇത്തവണ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളായ സ്മാർട്ട് വാച്ചും സ്മാർട്ട് ഗ്ലാസുമാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈസ് ഇയോൺ പ്രോ എന്ന സ്മാർട്ട് വാച്ചാണ് പുറത്തിറക്കിയത്. ഇവയുടെ സവിശേഷതകൾ അറിയാം.
ഫിറ്റ്നസ് ട്രാക്കിംഗിനും, ഹെൽത്ത് മോണിറ്ററിംഗിനും അനുയോജ്യമായ തരത്തിലാണ് സ്മാർട്ട് വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സ്ട്രാപ്പ്, നൂറിലേറെ ഫേസുകൾ, 10 ദിവസത്തെ ബാറ്ററി ലൈഫ് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. 1,999 രൂപയാണ് വൈസ് ഇയോൺ പ്രോ സ്മാർട്ട് വാച്ചുകളുടെ വിപണി വില.
Also Read: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം: സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭക്കെതിരെയും അന്വേഷണം?
അടുത്തതായി കമ്പനിയുടെ ഗ്ലെയേഴ്സ് എന്ന പേരിലുള്ള കണ്ണടയാണ് പുറത്തിറക്കിയത്. കോളുകളുടെ നിയന്ത്രണം, വോയിസ് അസിസ്റ്റൻസ്, ബിൽറ്റ് ഇൻ ഹിഡൺ സ്പീക്കർ, എച്ച്ഡി സൗണ്ട്, മൾട്ടി ടച്ച് കൺട്രോളർ, കണക്ടിവിറ്റി, യുവി പ്രൊട്ടക്ടഡ് ഗ്ലാസ് എന്നിവയാണ് സ്മാർട്ട് കണ്ണടയിൽ ഉൾക്കൊള്ളിച്ച ഫീച്ചറുകൾ. 4,999 രൂപയ്ക്ക് ഈ സ്മാർട്ട് കണ്ണട വാങ്ങാൻ സാധിക്കുന്നതാണ്.
Post Your Comments