വിപണിയിൽ പ്രീമിയം മോഡൽ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്ന നിർമ്മാതാക്കളാണ് ആപ്പിൾ. ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത്തവണ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് നൽകുന്ന സ്ട്രാപ്പുകളാണ് ടെക് ലോകത്തെ ചർച്ചാ വിഷയം. ലെതർ, സിലിക്കൺ, ഫാബ്രിക്, സ്റ്റീൽ എന്നിങ്ങനെ പലവിധങ്ങളായ സ്ട്രാപ്പുകൾ ആപ്പിൾ പുറത്തിറക്കാറുണ്ട്. എന്നാൽ, ഇത്തവണ സ്ട്രാപ്പുകളിൽ വ്യത്യസ്ഥമായ മാറ്റവുമായാണ് കമ്പനി എത്തിയിരിക്കുന്നത്. അവ എന്താണെന്ന് പരിചയപ്പെടാം.
ഉപഭോക്താവിന്റെ താൽപര്യങ്ങൾക്കും, വസ്ത്രങ്ങൾക്കും അനുസരിച്ച് നിറം മാറ്റാൻ സാധിക്കുന്ന വാച്ച് സ്ട്രാപ്പുകളാണ് കമ്പനി പുറത്തിറക്കാൻ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രോ ക്രോമാറ്റിക് ഫീച്ചറുകളോടുകൂടിയ വാച്ച് സ്ട്രാപ്പാണ് നിർമ്മിക്കുക. ഒരു കണ്ടക്ടറും, ഇലക്ട്രോ ക്രോമാറ്റിക് പാളിയും ഉൾക്കൊള്ളുന്ന ഫിലമെന്റുകൾക്ക് ചുറ്റും നൂല് കൊണ്ട് നെയ്തെടുത്ത സ്ട്രാപ്പുകളാണ് നൽകുക. അതിനാൽ, ഒറ്റ സ്ട്രാപ്പിൽ തന്നെ പല നിറങ്ങൾ ലഭിക്കുന്നതാണ്. ഈ സംവിധാനത്തിന് ആപ്പിൾ ഇതിനോടകം തന്നെ പേറ്റന്റ് സ്വന്തമാക്കിയിട്ടുണ്ട്.
Also Read: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും വർദ്ധനവ്
Post Your Comments