Latest NewsNewsTechnology

പ്രീമിയം ഡിസൈൻ, ആകർഷകമായ സവിശേഷതകൾ! ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

ഫിറ്റ്നസ് പ്രേമികൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ബോൾട്ട് മിറാഷ്

ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യൻ വിപണിയിൽ താരമായി മാറിയ ബ്രാൻഡാണ് ബോൾട്ട്. കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്ള സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നതിനാൽ, ബോൾട്ട് ആരാധകർ നിരവധിയാണ്. ഇത്തവണയും ആരാധകരുടെ മനം കീഴടക്കാൻ പുതിയൊരു സ്മാർട്ട് വാച്ചാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രീമിയം ഡിസൈനിൽ ഒരുക്കിയ ‘ബോൾട്ട് മിറാഷ്’ സ്മാർട്ട് വാച്ചാണ് അവതരിപ്പിച്ചത്. ഇവിടെ പ്രധാന സവിശേഷതകളും വിലയും പരിചയപ്പെടാം.

കനം കുറഞ്ഞ മെറ്റൽ ഫ്രെയിമിൽ ഒരുക്കിയ ഈ സ്മാർട്ട് വാച്ചിന്റെ ഡിസ്പ്ലേ 1.39 ഇഞ്ച് വലിപ്പമുള്ളതാണ്. വളരെയധികം ഷാർപ്പും മികച്ചതുമായ വിഷ്വൽസ് ഇവ വാഗ്ദാനം ചെയ്യുന്നു. ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ചിന് ഐപി67 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വർക്കൗട്ട് ചെയ്യുമ്പോഴും, മഴയെത്തും വാച്ച് ഉപയോഗിക്കാനാകും. ബ്ലൂടൂത്ത് കോളിംഗ് സംവിധാനം ഉള്ള ഈ വാച്ചിൽ 120-ലധികം സ്പോർട്സ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഗാസ വളഞ്ഞ് ഇസ്രായേൽ; ഗാസയിൽ കാലുകുത്തുന്നവർ തിരികെ വീട്ടിൽ പോകുന്നത് കറുത്ത ബാഗുകളിലാകുമെന്ന് ഹമാസിന്റെ ഭീഷണി

ഫിറ്റ്നസ് പ്രേമികൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ബോൾട്ട് മിറാഷ്. ഓട്ടം, നടത്തം, സൈക്ലിംഗ് എന്നിവയടക്കമുള്ള നിരവധി വർക്കൗട്ടുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ഇൻബിൽഡ് ഹാർട്ട് ബീറ്റ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ് ട്രാക്കർ എന്നിവയും വാച്ചിൽ നൽകിയിരിക്കുന്നു. ബോൾട്ട് മിറാഷ് സ്മാർട്ട് വാച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും, ഫ്ലിപ്കാർട്ടിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് 1,799 രൂപയ്ക്കാണ് ഇവ വാങ്ങാൻ കഴിയുക. പരിമിത കാലത്തേക്ക് മാത്രമാണ് ഈ വിലയിൽ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button