തിരുവനന്തപുരം: ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകയാണെന്നും, ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം പോലീസ് മാറിയെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വൈകൃതങ്ങൾ കാണിക്കുന്ന പോലിസുകാരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്കപ്പ് മർദ്ദനങ്ങൾ കുറഞ്ഞുവെന്നും അത് ഉണ്ടായാൽ സിബിഐ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കേരള പോലിസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറിയെന്നും എംടെക് ബിരുദധാരികൾ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകൾ ഇന്ന് സേനയിൽ ചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്
‘ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പോലിസ് മാതൃകാപരമാണ്. മുമ്പ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പോലിസ് സ്റ്റേഷൻ ഭയപ്പെടേണ്ട സ്ഥലമായിരുന്നു. പോലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ സാഹചര്യങ്ങളിൽ പോലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments