കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റിന്റെ കാര്യത്തില്‍ പിടിവാശിയില്ലെന്ന് ബാലകൃഷ്ണ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊട്ടാരക്കര നല്‍കണമെന്ന് ഇടതു മുന്നണിയോട് ആവശ്യപെട്ടിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആരു മത്സരിക്കണം എന്നത് എല്‍.ഡി.എഫ് തീരുമാനിക്കും. താന്‍ മത്സരിക്കാനില്ല. നേരത്തെ ഗണേശിനു വേണ്ടി സീറ്റ് ചോദിച്ചിരുന്നു. ഇപ്പോള്‍ ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി. പഞ്ചായത്ത് മെമ്പര്‍ പോലും ആവുമെന്ന് കരുതിയല്ല താന്‍ രാഷ്ട്രീയത്തില്‍ വന്നത്. എന്നിട്ട് എല്ലാം ആയി. ഇനി വല്ല പുസ്തകമോ മറ്റോ എഴുതിയോ വായിച്ചോ ഇരിക്കാനാണ് ആഗ്രഹമെന്നും പിള്ള പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയുടെ കുത്തരങ്ങായി മാറിയെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.
Post Your Comments