ലക്നൗ : കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതികളില്‍ ഒരാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. ഫറൂഖാബാദിലാണ് സംഭവം. പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതികളായ സഹോദരന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Read Also: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തില്‍ കൈവെച്ചു: എംവിഐക്കെതിരേ കേസ്
2021, ജനുവരി 8 നാണ് പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. വയലില്‍ പോയ കുട്ടിയെ ആരുമില്ലാത്ത സ്ഥലത്തേക്ക് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ കൊടുത്ത പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതികളില്‍ ഒരാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇല്ലെങ്കില്‍ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
പ്രതികളെ ഭയന്നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് കുടുംബം പറഞ്ഞു.
Post Your Comments