Latest NewsNewsSaudi ArabiaInternationalGulf

സന്ദർശക വിസകാർക്കും ഇനി വാഹനമോടിക്കാം: അനുമതി നൽകി സൗദി അറേബ്യ

റിയാദ്: സന്ദർശക വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കും ഇനി വാഹനമോടിക്കാം. ഇതിനായുള്ള താത്ക്കാലിക അനുമതി നൽകിയതായി സൗദി അറേബ്യ അറിയിച്ചു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തി.

Read Also: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സഹകരണ സംഘത്തില്‍ നിയമനം: ശുപാര്‍ശ കത്ത് താന്‍ തന്നെയാണ് എഴുതിയതെന്ന് ആനാവൂര്‍ നാഗപ്പന്‍

നിലവിൽ സൗദിയിൽ താമസ വിസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി രജിസ്റ്റർ ചെയ്ത് സന്ദർശക വിസയിലുള്ളവർക്കും വാഹനമോടിക്കാൻ നൽകാവുന്നതാണെന്ന് പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി വ്യക്തമാക്കി.

Read Also: ഓർഡർ ചെയതത് ഹോം തീയേറ്റർ; കിട്ടിയത് ഇഷ്ടികക്കട്ട, പരാതി നൽകാനെത്തിയപ്പോൾ പോലീസുകാർ കളിയാക്കി തിരിച്ചയച്ചെന്ന് ആരോപണം

shortlink

Related Articles

Post Your Comments

Related Articles


Back to top button