കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക് നടക്കുക.
സ്വകാര്യ ബസ് ജീവനക്കാരെ ഹൈക്കോടതി നിർദ്ദേശം മുതലെടുത്ത് പൊലീസും, മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നു എന്നാരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്. ജില്ലയില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു.
Read Also : എംപിമാരും എംഎല്‍എമാരും ഉൾപ്പെടെ അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍: ഇഡി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍
ജില്ലാ ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Post Your Comments