Latest NewsKeralaNews

കാമുകി ആദ്യം തൂങ്ങി, മൃതദേഹം താഴെയിറക്കി അതേ കയറിൽ യുവാവും ജീവനൊടുക്കി: പളളിപ്പുറത്തെ ആത്മഹത്യയിൽ വ്യക്തത തേടി പോലീസ്

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത വരുത്താൻ പോലീസ്. ഒഴിഞ്ഞ പുരയിടത്തിലെ ഷെഡ്ഡില്‍ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് കണ്ടെത്തുമ്പോൾ പെൺകുട്ടി മരത്തിന് താഴെ ആയിരുന്നു കിടന്നിരുന്നത്. യുവാവ് മരത്തിൽ തൂങ്ങിയ നിലയിലും. ഇതാണ് പോലീസിൽ സംശയം ഉണ്ടാക്കിയത്.

പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തിയ ശേഷം യുവാവ് അതേ കയറിൽ തൂങ്ങി മരിക്കുകയായിരുന്നിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടത്തിയതായി കാണുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തത ലഭിക്കൂ.

പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു-23), സമീപത്തു വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശി തേക്കിന്‍കാട്ടില്‍ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില്‍ കണ്ടത്. സ്‌കൂളില്‍ പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button