പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മോട്ടോറോള ഇ22എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മോട്ടോറോള ഇ22എസ്. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.
6.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600 × 720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി37 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.
Also Read: സൈബർ ആക്രമണം: പാസ്‌വേഡിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകി പോലീസ്
16 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മോട്ടോറോള ഇ22എസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 8,999 രൂപയാണ്.
Post Your Comments